ഡീസലിലും വിമാന ഇന്ധനമായ എവിയേഷൻ ടർബൈൻ ഫ്യുവലിലും (എ.ടി.എഫ്) എത്തനോൾ കലർത്താനുള്ള കേന്ദ്ര സർക്കാർ പദ്ധതിക്കെതിരെ ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ രംഗത്തെത്തി. പുതിയ വാഹനങ്ങൾ വാങ്ങാൻ ആലോചിക്കുന്നവർ ഇന്ധന നയത്തിൽ വ്യക്തത വരുന്നതുവരെ കാത്തിരിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഇ-20 ഇന്ധനത്തിന് ശേഷം പെട്രോളിൽ എത്തനോൾ കലർത്തൽ 50 ശതമാനത്തിൽ കൂടുതൽ വർധിപ്പിക്കാനും എ.ടി.എഫിൽ എത്തനോൾ കലർത്താനുമുള്ള നീക്കം വിമാന സുരക്ഷയെ ബാധിക്കുമെന്ന് അദ്ദേഹം ആശങ്കപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ട്.
ഡീസലിലും വിമാന ഇന്ധനത്തിലും എത്തനോൾ കലർത്താൻ കേന്ദ്രം; കെജ്രിവാൾ മുന്നറിയിപ്പ്
Source: Dool News
Read the live feed on ZapIndies