ഗസയിൽ ഇസ്രഈലും ഹമാസും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷമുള്ള 300 ദിവസത്തിനുള്ളിൽ കുറഞ്ഞത് 300 കുട്ടികൾ കൊല്ലപ്പെട്ടതായി യുണിസെഫ് റിപ്പോർട്ട് ചെയ്തു. ശരാശരി ഓരോ ദിവസവും ഒരു കുട്ടി വീതം കൊല്ലപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഒക്ടോബർ 2025ലെ വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷം മൊത്തം 1,209 പേർ കൊല്ലപ്പെടുകയും 3,943 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗസ ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് യു.എൻ റിപ്പോർട്ട് ചെയ്തു. കുടിവെള്ളത്തിന്റെ അഭാവം, പകർച്ചവ്യാധികൾ, പോഷകാഹാരക്കുറവ് എന്നിവ കുട്ടികളുടെ ജീവിതം ദുസ്സഹമാക്കുന്നതായി യുണിസെഫ് ചൂണ്ടിക്കാട്ടി.
ഗസയിൽ വെടിനിർത്തലിന് ശേഷം 300 കുട്ടികൾ കൊല്ലപ്പെട്ടു: യുണിസെഫ്
Source: Dool News
Read the live feed on ZapIndies