പശ്ചിമ ബംഗാളിലെ ചില പ്രദേശങ്ങളിൽ പള്ളികളിലെ ഉച്ചഭാഷിണികൾ നീക്കം ചെയ്യാൻ പൊലീസ് ആവശ്യപ്പെട്ടതായി പള്ളി പ്രതിനിധികൾ പറഞ്ഞു. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക ഉത്തരവുകളൊന്നും ഇറങ്ങിയിട്ടില്ലെന്നും വാക്കാലുള്ള നിർദേശമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ഓഗസ്റ്റ് 3ന് പർണശ്രീ പൊലീസ് സ്റ്റേഷനിൽ യോഗം വിളിച്ച് എട്ട് പള്ളി കമ്മിറ്റികൾക്കും മറ്റ് മതസ്ഥാപനങ്ങൾക്കും നിർദേശം നൽകി. ശബ്ദമലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിധി പാലിച്ചിട്ടും നടപടി എന്തിനെന്ന് പ്രദേശവാസികൾ ചോദിക്കുന്നു.
ശബ്ദമലിനീകരണം; ബംഗാളിൽ പള്ളികളിലെ ഉച്ചഭാഷിണി നീക്കാൻ പൊലീസ് നിർദേശം
Source: Dool News
Read the live feed on ZapIndies