കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ തൊഴിലാളികളും കർഷകരും കർഷകത്തൊഴിലാളികളും യുവജനങ്ങളും വിദ്യാർഥികളും ഒന്നിച്ചുയർത്തിയ അഖിലേന്ത്യ പ്രക്ഷോഭം മോദിസർക്കാരിനുള്ള ശക്തമായ താക്കീതായി. 10 കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും സംയുക്ത കിസാൻ മോർച്ചയുടെയും ആഹ്വാനപ്രകാരം നടന്ന കേന്ദ്രസർക്കാർ ഓഫീസ് ഉപരോധത്തിലും ജയിൽ നിറയ്ക്കൽ സമരത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ലക്ഷങ്ങൾ അണിനിരന്നു. കേരളത്തിലും ആയിരക്കണക്കിന് പ്രക്ഷോഭകരെ പൊലീസ് അറസ്റ്റ് ചെയ്തു. വിലക്കയറ്റം, തൊഴിലില്ലായ്മ, തൊഴിൽസുരക്ഷയുടെ അഭാവം, കാർഷികോൽപ്പന്നങ്ങൾക്ക് ന്യായവില ലഭിക്കാത്തത് തുടങ്ങിയ പ്രശ്നങ്ങളാണ് പ്രക്ഷോഭത്തിന് ആക്കം കൂട്ടിയത്.
മോദി സർക്കാരിന് തൊഴിലാളികളുടെയും കർഷകരുടെയും താക്കീത്
Source: Deshabhimani
Read the live feed on ZapIndies