ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമായ ലിവർപൂളിന്റെ 30 ശതമാനം ഓഹരികൾ വാങ്ങാൻ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസും ബ്രിട്ടീഷ്-ഇന്ത്യൻ ശതകോടീശ്വരൻ അമിത് ഭാട്ടിയയും ചേർന്നുള്ള കൺസോർഷ്യം രംഗത്തെത്തി. ഫെയ്സ്ബുക് സഹസ്ഥാപകൻ എഡ്വാർഡോ സാവറിനും കൺസോർഷ്യത്തിലുണ്ട്. ലിവർപൂളിനെ 600 കോടി ഡോളർ മൂല്യം കണക്കാക്കിയാണ് ഡീൽ. ഉടമസ്ഥരായ ഫെൻവേ സ്പോർട്സ് ഗ്രൂപ്പ് ഇക്കാര്യം സ്ഥിരീകരിച്ചു.
ലിവർപൂൾ ഓഹരി വാങ്ങാൻ ബെസോസും ഭാട്ടിയയും
Source: Malayala Manorama
Read the live feed on ZapIndies