ഡൽഹി ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരായ അധിക്ഷേപ പരാമർശത്തിൽ അറസ്റ്റിലായ ആർഎസ്എസ് സൈദ്ധാന്തികൻ ടി ജി മോഹൻദാസിന് കോടതി ജാമ്യം അനുവദിച്ചു. സുപ്രീം കോടതി നിർദേശം പാലിക്കാതെയുള്ള അറസ്റ്റും തെളിവുകൾ ഹാജരാക്കാത്തതുമാണ് ജാമ്യത്തിന് വഴിയൊരുക്കിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. അടുത്ത മൂന്ന് ദിവസം അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണമെന്ന ഉപാധിയോടെയാണ് ജാമ്യം.
ടി ജി മോഹൻദാസിന് ജാമ്യം; സൈബർ പോലീസിന്റെ വീഴ്ചയെന്ന് കോടതി
Source: Siraj Live
Read the live feed on ZapIndies