എ.ആർ. റഹ്മാന്റെ മകൻ അമീന് വാഹനാപകടത്തിൽ പരിക്ക്

എ.ആർ. റഹ്മാന്റെ മകൻ അമീന് വാഹനാപകടത്തിൽ പരിക്ക്

സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ മകനും ഗായകനുമായ എ.ആർ. അമീന് ചെന്നൈ ഗിണ്ടിയിൽ വാഹനാപകടത്തിൽ പരിക്കേറ്റു. ഞായറാഴ്ച വൈകുന്നേരം കാത്തിപ്പാറ ഫ്ലൈഓവറിന് സമീപം സുഹൃത്തിനൊപ്പം സഞ്ചരിക്കുകയായിരുന്ന പോർഷെ കാർ വാഗൺ-ആറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുവരെയും കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തു. അമീന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. അപകടത്തിൽപ്പെട്ട വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.

Source: Zee Malayalam News

Read the live feed on ZapIndies