തമിഴ് തായ് വാഴ്ത്ത് ആദ്യം ആലപിക്കാൻ പ്രമേയം പാസാക്കി

തമിഴ് തായ് വാഴ്ത്ത് ആദ്യം ആലപിക്കാൻ പ്രമേയം പാസാക്കി

തമിഴ്നാട് നിയമസഭ ഐകകണ്ഠ്യേന പാസാക്കിയ പ്രമേയപ്രകാരം സംസ്ഥാന ഗാനം 'തമിഴ് തായ് വാഴ്ത്ത്' ഔദ്യോഗിക ചടങ്ങുകളിൽ ആദ്യം ആലപിക്കണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദേശീയ ഗാനത്തിന് മുമ്പ് 'വന്ദേമാതരം' ആലപിക്കണമെന്ന നിർദ്ദേശം നൽകിയ പശ്ചാത്തലത്തിലാണ് നീക്കം. മുഖ്യമന്ത്രി സി ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയത്തെ ഡിഎംകെ, എഐഎഡിഎംകെ ഉൾപ്പെടെ എല്ലാ പാർട്ടികളും പിന്തുണച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയുടെ പരിപാടികളിൽ തമിഴ് തായ് വാഴ്ത്ത് നിർബന്ധമാക്കി.

Source: Siraj Live

Read the live feed on ZapIndies