വാക്കുതർക്കം: മകൻ അച്ഛനെ തവികൊണ്ട് തലയ്ക്കടിച്ച് കൊന്നു

വാക്കുതർക്കം: മകൻ അച്ഛനെ തവികൊണ്ട് തലയ്ക്കടിച്ച് കൊന്നു

മലപ്പുറത്ത് വാക്കുതർക്കത്തെ തുടർന്ന് മകൻ ഉണ്ണികൃഷ്ണൻ അച്ഛൻ വേലായുധനെ ചോറുവിളമ്പുന്ന തവികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. തിരൂർ തെക്കണ്ണാറ സ്വദേശിയായ വേലായുധനെ തിരൂർ ജില്ലാ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ടാർപോളിൻ കൊണ്ട് മറച്ച ഷെഡിലായിരുന്നു ഇവർ താമസിച്ചിരുന്നത്. പ്രതി കുറ്റം സമ്മതിച്ചു. തിരൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Source: Zee Malayalam News

Read the live feed on ZapIndies