കേരളത്തിന്റെ വന്യജീവി ഭേദഗതിക്ക് കേന്ദ്ര തിരിച്ചടി

കേരളത്തിന്റെ വന്യജീവി ഭേദഗതിക്ക് കേന്ദ്ര തിരിച്ചടി

കേരളം പാസാക്കിയ 2025-ലെ വന്യജീവി സംഘർഷം കൈകാര്യം ചെയ്യാനുള്ള ഭേദഗതി അംഗീകരിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. 1972-ലെ വന്യജീവി സംരക്ഷണ നിയമത്തിൽ തന്നെ മതിയായ വ്യവസ്ഥകളുണ്ടെന്നും വന്യജീവി ആക്രമണം തടയേണ്ടത് സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്തമാണെന്നും കേന്ദ്രം പറഞ്ഞു. അടൂർ പ്രകാശ് എംപിയുടെ ചോദ്യത്തിന് വനം സഹമന്ത്രി കീർത്തി വർദ്ധൻ സിങ്ങാണ് മറുപടി നൽകിയത്.

Source: Mangalam

Read the live feed on ZapIndies