കർക്കടക വാവ് പ്രമാണിച്ച് കൊച്ചി മെട്രോ സർവീസ് സമയം നീട്ടി. ബുധനാഴ്ച രാവിലെ ആലുവ മണപ്പുറത്ത് ബലിയിടാൻ എത്തുന്നവർക്കായി ചൊവ്വാഴ്ച രാത്രി 11:15, 11:30 എന്നിവയ്ക്ക് തൃപ്പൂണിത്തുറയിൽ നിന്ന് ആലുവയിലേക്കും ബുധനാഴ്ച പുലർച്ചെ 5, 5:30 എന്നിവയ്ക്ക് ആലുവയിൽ നിന്ന് തൃപ്പൂണിത്തുറയിലേക്കും അധിക സർവീസുകൾ ഉണ്ടാകും. സംസ്ഥാനത്ത് മഴ കുറഞ്ഞതിനാൽ അടുത്ത നാല് ദിവസത്തേക്ക് മഴ മുന്നറിയിപ്പില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കർക്കടക വാവ്: കൊച്ചി മെട്രോ സർവീസ് സമയം നീട്ടി
Source: Zee Malayalam News
Read the live feed on ZapIndies