ഝാർഖണ്ഡ് പരീക്ഷാ ക്രമക്കേട്: വിദ്യാർഥി മാർച്ചിന് നേരെ ലാത്തിച്ചാർജ്, ജലപീരങ്കി

ഝാർഖണ്ഡ് പരീക്ഷാ ക്രമക്കേട്: വിദ്യാർഥി മാർച്ചിന് നേരെ ലാത്തിച്ചാർജ്, ജലപീരങ്കി

ഝാർഖണ്ഡിൽ നിയമന പരീക്ഷാ ക്രമക്കേടുകളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാർഥികൾ നടത്തിയ മാർച്ചിന് നേരെ പോലീസ് ലാത്തിച്ചാർജും ജലപീരങ്കിയും പ്രയോഗിച്ചു. ബാരിക്കേഡുകൾ മറികടന്ന് നിയമസഭയിലേക്ക് നീങ്ങാൻ ശ്രമിച്ച പ്രതിഷേധക്കാരെ പിരിച്ചുവിടാനായിരുന്നു നടപടി. ജെപിഎസ്സി, ജെഎസ്എസ്സി പരീക്ഷാ ക്രമക്കേടുകളിൽ സിബിഐ അന്വേഷണമാണ് പ്രധാന ആവശ്യം. കഴിഞ്ഞ 16 ദിവസമായി തുടരുന്ന സമരം സർക്കാർ സമിതിയുമായുള്ള ചർച്ചയിലും പരിഹാരമായിട്ടില്ല. ഇതിനിടെ, ജെപിഎസ്സി മുൻ ചെയർമാൻ എൽ ഖിയാംഗ്തെയെ സിഐഡി അറസ്റ്റ് ചെയ്തു.

Source: Siraj Live

Read the live feed on ZapIndies