തന്റെ വിവാഹത്തെക്കുറിച്ച് വീട്ടുകാർക്കുണ്ടായിരുന്ന ആശങ്കയെക്കുറിച്ച് നടൻ ആസിഫ് അലി വെളിപ്പെടുത്തി. ഏതെങ്കിലും സിനിമാനടിയെ വിവാഹം കഴിച്ചുകൊണ്ടുവരുമോ എന്ന ഭയം വീട്ടിലെല്ലാവർക്കുമുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇരുപത്തിയേഴാം വയസിലായിരുന്നു വിവാഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.
സിനിമാനടിയെ വിവാഹം കഴിക്കുമോ എന്ന് വീട്ടുകാർക്ക് പേടിയുണ്ടായിരുന്നു: ആസിഫ് അലി
Source: Dool News