നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

ചലച്ചിത്ര-നാടക നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. കോഴിക്കോട് മാങ്കാവിലെ വീട്ടിൽ പുലർച്ചെ നാലോടെയായിരുന്നു അന്ത്യം. അസുഖബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്നു. 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച അവർക്ക് ആ വേഷത്തിന് ദേശീയ തലത്തിൽ പ്രത്യേക പരാമർശം ലഭിച്ചു. 'ഡാകിനി', 'വൈറസ്' എന്നിവയാണ് മറ്റ് പ്രധാന ചിത്രങ്ങൾ. നാടക രംഗത്തും സജീവമായിരുന്നു.

Source: Siraj Live

More in Entertainment

Read the live feed on ZapIndies