ബെംഗളൂരു: കർണാടകയിലെ ബി.ജെ.പി എം.എൽ.എ അഭയ് പാട്ടീൽ വോട്ടർപട്ടികയിൽ നിന്ന് 2,500 ന്യൂനപക്ഷ വോട്ടർമാരെ ഒഴിവാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടെന്ന് കോൺഗ്രസ് ആരോപിച്ചു. ബെലഗാവ് മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടർമാരെ ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ബി.കെ. ഹരിപ്രസാദ് പറഞ്ഞു. വ്യാജ അപേക്ഷകൾ നൽകിയവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
2500 മുസ്ലിം വോട്ടർമാരുടെ പേര് വെട്ടാൻ ബി.ജെ.പി എം.എൽ.എ: കോൺഗ്രസ്
Source: Dool News