നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി മിലൻ പ്രധാനെയെ മത്സരിക്കാൻ അനുവദിക്കണമെന്ന് കൽക്കട്ട ഹൈക്കോടതി പശ്ചിമ ബംഗാൾ സർക്കാരിനോട് നിർദ്ദേശിച്ചു. 2007ലെ ഭൂസമരവുമായി ബന്ധപ്പെട്ട കേസിൽ ഒക്ടോബർ 12 വരെ നടപടികൾ സ്വീകരിക്കരുതെന്നും ജസ്റ്റിസ് സൗഗത ഭട്ടാചാര്യ നിർദ്ദേശിച്ചു. സെപ്റ്റംബർ 18ന് അറസ്റ്റിലായ മിലൻ പ്രധാനെ സ്ഥാനാർത്ഥിത്വം തടയാനുള്ള നീക്കമെന്ന് ആരോപിച്ചിരുന്നു. ഒക്ടോബർ 6ന് നന്ദിഗ്രാമിൽ ഉപതെരഞ്ഞെടുപ്പ് നടക്കും.
നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിൽ മിലൻ പ്രധാനെ മത്സരിക്കാം: കൽക്കട്ട ഹൈക്കോടതി
Source: Reporter Live