ഹിന്ദുത്വ ആർക്കും എതിരല്ലെന്നും എതിരാകാൻ കഴിയില്ലെന്നും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ പറഞ്ഞു. വ്യക്തിപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുന്നതാണ് ഹിന്ദുത്വയെന്നും അദ്ദേഹം വ്യക്തമാക്കി. 'വിശ്വസഞ്ചാർ ഹിന്ദുത്വ കാ' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസിന്റെ വരാനിരിക്കുന്ന ശതാബ്ദിയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.
ഹിന്ദുത്വ ആർക്കും എതിരല്ല: ഉപരാഷ്ട്രപതി
Source: Dool News