ബോളിവുഡ് ക്യാമറാമാൻ മുരളീധരൻ സി.കെ.യുടെ വടക്കുകിഴക്കൻ യാത്രയുടെ അഞ്ചാം അധ്യായത്തിൽ ഭൂപേൻ ഹസാരികയ്ക്കൊപ്പമുള്ള അനുഭവങ്ങളാണ്. നാഗാവിനടുത്ത് ജജോരിയിൽ മോഘാ സിൽക്ക് നിർമ്മാണം കണ്ടു; തൊഴിലാളികളിൽ ഭൂരിഭാഗവും അതിർത്തി കടന്നെത്തിയ മുസ്ലിംകളാണ്. മടക്കയാത്രയിൽ കാളയോട്ടമത്സരം ഷൂട്ട് ചെയ്യാൻ ഇറങ്ങിയപ്പോൾ ജനക്കൂട്ടം ഹസാരികയെ തിരിച്ചറിഞ്ഞ് വേദിയിലെത്തിച്ചു; അദ്ദേഹം ആസ്സമീസിൽ പ്രസംഗിച്ച് പാട്ടുപാടി.
ഭൂപേൻ ഹസാരികയുടെ യാത്രയിൽ കാളയോട്ടമത്സരവും ജനസാഗരവും
Source: Truecopy Think