ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിനെ തുടർന്ന് എഡ് ഷീറന്റെ യു.എസ് പര്യടനത്തിൽ നിന്ന് നീക്കം ചെയ്യപ്പെട്ട ഗ്രാമി ജേതാവ് മാക്ലെമോർ സ്വന്തം നിലയിൽ 'ഫ്രീ ഫലസ്തീൻ' സംഗീത പര്യടനം പ്രഖ്യാപിച്ചു. ഒക്ടോബർ അവസാനത്തോടെ ലണ്ടൻ, പാരീസ്, ഡബ്ലിൻ എന്നിവിടങ്ങളിൽ നടക്കുന്ന പരിപാടിയുടെ മുഴുവൻ വരുമാനവും ഫലസ്തീൻ ജനതയ്ക്കുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നൽകും. സെപ്റ്റംബർ നാലിന് ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ 'ഫ്രീ ഫലസ്തീൻ' എന്ന് ആഹ്വാനം ചെയ്തതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.
എഡ് ഷീറന്റെ ടൂറിൽ നിന്ന് പുറത്തായ മാക്ലെമോർ 'ഫ്രീ ഫലസ്തീൻ ടൂർ' പ്രഖ്യാപിച്ചു
Source: Dool News