സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയ ഏകീകൃത വെള്ള കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് നിര്‍ദേശം നല്‍കി. കേന്ദ്രത്തിന്റെ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിള്‍ ചട്ടങ്ങളും വിനോദസഞ്ചാര മേഖലയുടെ ആവശ്യങ്ങളും പരിഗണിച്ച് ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. 2021ലെ അതോറിറ്റി തീരുമാനമാണ് പുനഃപരിശോധിക്കുന്നത്. റോഡ് സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്നും ബസുകളില്‍ ഭീമന്‍ ചിത്രങ്ങളും എഴുത്തുകളും അനുവദിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ടൂറിസ്റ്റ് ബസ് കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ നിര്‍ദേശം
Source: Suprabhaatham