ഉത്തർപ്രദേശിൽ സിലിണ്ടർ സ്ഫോടനം: നാല് മരണം

ഉത്തർപ്രദേശിൽ സിലിണ്ടർ സ്ഫോടനം: നാല് മരണം

ഉത്തർപ്രദേശിലെ ഫത്തേപ്പൂർ ജില്ലയിലെ മൽവാൻ ടൗണിൽ ഗാർഹിക എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് വയസ്സുകാരനുൾപ്പെടെ നാല് പേർ മരിച്ചു. തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെ പഴം-പച്ചക്കറി വ്യാപാരി സുരേഷ് ഗുപ്തയുടെ വീട്ടിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് സ്ഫോടനം. വീട് പൂർണമായി തകർന്നു, സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. മൂന്ന് പേർക്ക് പരുക്കേറ്റു; ഒരാളുടെ നില ഗുരുതരമാണ്. കാരണം അന്വേഷിച്ചുവരികയാണ്.

Source: Siraj Live

More in Top Stories

Read the live feed on ZapIndies