തിരുവനന്തപുരത്ത് നടന്ന 18-ാമത് രാജ്യാന്തര ഡോക്യുമെൻ്ററി, ഹ്രസ്വചലച്ചിത്ര മേളയിൽ 'ദൈവക്കോലങ്ങൾ', 'ബ്ലൂബേഡ്', 'ആവാസം' എന്നീ മലയാളം ഷോർട്ട് ഡോക്യുമെൻ്ററികൾ പ്രദർശിപ്പിച്ചു. തെയ്യം കലാകാരരുടെ ജീവിതവും വിഷാദരോഗത്തിൻ്റെ ആഴവും പ്രമേയമാക്കുന്ന ഈ ചിത്രങ്ങൾ മത്സരവിഭാഗത്തിലാണ് ഉൾപ്പെട്ടത്. പുതിയ അന്വേഷണങ്ങളിലേക്ക് നീങ്ങുന്ന മലയാളി യുവ ചലച്ചിത്രകാരരുടെ സാന്നിധ്യം മേളയിൽ ശ്രദ്ധേയമായി.
ഐഡിഎസ്എഫ്എഫ്കെയിൽ മലയാളം ഡോക്യുമെൻ്ററികൾ തിളങ്ങി
Source: Truecopy Think