ബഹ്‌റൈൻ ഗ്രാൻപ്രിക്‌സിൽ വെസ്റ്റാപ്പന് ജയം

ബഹ്‌റൈൻ ഗ്രാൻപ്രിക്‌സിൽ വെസ്റ്റാപ്പന് ജയം

ഫോർമുല വൺ ബഹ്‌റൈൻ ഗ്രാൻപ്രിക്‌സിൽ റെഡ്‌ബുള്ളിന്റെ മാക്‌സ് വെസ്റ്റാപ്പൻ വിജയിച്ചു. സീസണിലെ ആദ്യ കിരീടനേട്ടമാണിത്. പോൾ പൊസിഷനിൽ നിന്ന് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. മെഴ്‌സിഡസിന്റെ കിമി ആന്റണല്ലി രണ്ടാമതും ഫെരാരിയുടെ ലൂയിസ് ഹാമിൽട്ടൺ മൂന്നാമതുമെത്തി. തുടർച്ചയായ പത്താം സീസണിലും ഒരു ഗ്രാൻപ്രിക്‌സ് വിജയിക്കുന്ന ഡ്രൈവറെന്ന നേട്ടവും വെസ്റ്റാപ്പൻ സ്വന്തമാക്കി. ചാമ്പ്യൻഷിപ്പിൽ ആന്റണല്ലി 320 പോയിന്റുമായി മുന്നിൽ.

Source: Janam TV

More in Sports

Read the live feed on ZapIndies