ശബരിമലയിൽ മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലയളവിലേക്ക് 87 നഴ്‌സിംഗ് ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നു. പമ്പ മുതൽ സന്നിധാനം വരെയും കരിമലയിലുമുള്ള അടിയന്തര വൈദ്യ സഹായ കേന്ദ്രങ്ങളിലാണ് നിയമനം. യോഗ്യതയുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം; ജനറൽ നഴ്‌സിംഗ് അല്ലെങ്കിൽ ബി.എസ്‌സി നഴ്‌സിംഗും കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷനും വേണം. ഒക്ടോബർ 8-ന് രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 1 വരെ ജില്ലാ മെഡിക്കൽ ഓഫീസിൽ ഇന്റർവ്യൂ.
ശബരിമലയിൽ 87 നഴ്‌സിംഗ് ഓഫീസർ ഒഴിവുകൾ; അപേക്ഷ ക്ഷണിച്ചു
Source: Zee Malayalam News