ലിംഫോമ അർബുദ ചികിത്സയിൽ ടാർഗെറ്റഡ് തെറാപ്പി വലിയ പ്രതീക്ഷ നൽകുന്നു. അർബുദ കോശങ്ങളെ മാത്രം തിരിച്ചറിഞ്ഞ് നശിപ്പിക്കുന്ന ഈ ചികിത്സ, കീമോതെറാപ്പിയെ അപേക്ഷിച്ച് പാർശ്വഫലങ്ങൾ കുറയ്ക്കുകയും പൂർണ്ണ രോഗമുക്തിക്കും മെച്ചപ്പെട്ട ജീവിതനിലവാരത്തിനും വഴിയൊരുക്കുകയും ചെയ്യുന്നു. മോണോക്ലോണൽ ആന്റിബോഡികളും സി.എ.ആർ-ടി സെൽ തെറാപ്പിയും ഈ രംഗത്തെ നിർണായക മുന്നേറ്റങ്ങളാണ്. ലിംഫ് നോഡ് ബയോപ്സി, പെറ്റ് സ്കാൻ എന്നിവ വഴി നേരത്തെയുള്ള കണ്ടെത്തൽ രോഗമുക്തി സാധ്യത വർധിപ്പിക്കുന്നു.
ലിംഫോമ ചികിത്സയിൽ ടാർഗെറ്റഡ് തെറാപ്പി വിപ്ലവം
Source: Siraj Live