ഉത്തരാഖണ്ഡിലെ ചമോലിയിൽ റിക്ടർ സ്കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം. ഡൽഹി എൻസിആർ, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. നാഷണൽ സെന്റർ ഫോർ സീസ്മോളജി അനുസരിച്ച് രാത്രി 10.15-ഓടെയാണ് ഭൂചലനം. ഭൂമിക്കടിയിൽ 13 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം. മിതമായ തീവ്രതയുള്ള ഈ ഭൂചലനം വലിയ ഭൂകമ്പത്തിന്റെ സൂചനയല്ലെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.
ഉത്തരാഖണ്ഡിൽ 4.9 തീവ്രതയുള്ള ഭൂചലനം; ഡൽഹിയിലും പ്രകമ്പനം
Source: Siraj Live