ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത് ദിപ്കെ, സൗരവ് ദാസ്, ആശുതോഷ് റങ്ക എന്നിവരെക്കുറിച്ച് 10 മണിക്കൂറിലേറെയായി വിവരമില്ല. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഞായറാഴ്ച രാവിലെ 10ന് ജന്തർ മന്തറിൽ വീണ്ടും പ്രതിഷേധിക്കാൻ പാർട്ടി ആഹ്വാനം ചെയ്തു. ശനിയാഴ്ച 3,000ത്തിലധികം പേരെ കസ്റ്റഡിയിലെടുത്തു; ഡൽഹിയിൽ 20,000ത്തിലധികം പോലീസുകാരെ വിന്യസിച്ചു.
അഭിജീത് ദിപ്കെ അടക്കമുള്ളവർ കാണാമറയത്ത്; ഞായറാഴ്ച ജന്തർ മന്തറിലേക്ക് സിജെപി
Source: OneIndia Malayalam