സർക്കാർ ആശുപത്രികളിൽ കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ. ആദ്യ കിച്ചൻ അടുത്ത വർഷം ജനുവരിയിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവർത്തനം തുടങ്ങും. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വൃത്തിയുള്ള ഭക്ഷണം സൗജന്യമായോ കുറഞ്ഞ നിരക്കിലോ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതോടെ സ്വകാര്യ സംഘടനകളുടെ ഭക്ഷണ വിതരണം ക്യാമ്പസിന് പുറത്തേക്ക് മാറ്റും.
സർക്കാർ ആശുപത്രികളിൽ കമ്മ്യൂണിറ്റി കിച്ചൻ; ആദ്യം ആലപ്പുഴ മെഡിക്കൽ കോളേജിൽ
Source: Siraj Live