കേരളം 2031 മാർച്ച് 30നകം മാലിന്യമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ 'നിർമലം നവയുഗം ശുചിത്വ കേരളം' കർമപദ്ധതി ആരംഭിച്ചു. കൊച്ചിയിൽ പ്രതിദിനം 500 ടൺ മാലിന്യം സംസ്കരിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റിന് ഭൂമി കണ്ടെത്തി; സാധ്യതാ പഠനത്തിനായി കൺസൾട്ടന്റിനെ നിയമിച്ചു. സംസ്ഥാനത്താകെ 12 മേഖലാ ഇന്ധനനിർമാണ കേന്ദ്രങ്ങളും ലക്ഷ്യമിടുന്നു. മാലിന്യ സംസ്കരണം ഏകോപിപ്പിക്കാൻ പ്രത്യേക അതോറിറ്റിയും പരിഗണനയിലുണ്ട്.
കൊച്ചിയിൽ 500 ടൺ മാലിന്യത്തിൽ നിന്ന് വൈദ്യുതി പ്ലാന്റ്
Source: Siraj Live