സീസണിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്റർ കാശിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു. നായകൻ അഡ്രിയാൻ ലൂണയുടെ അഭാവത്തിൽ വിബിൻ മോഹനൻ ടീമിനെ നയിച്ചു; 18-ാം മിനിറ്റിൽ അദ്ദേഹം ഗോൾ നേടി. ഇഞ്ചുറി സമയത്ത് ആന്ദ്രേ ഗ്രീൻ രണ്ടാം ഗോൾ നേടി വിജയം ഉറപ്പിച്ചു. ഈ ജയത്തോടെ മൂന്ന് പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി.
ബ്ലാസ്റ്റേഴ്സിന് സീസൺ തുടക്കത്തിൽ ഗംഭീര ജയം
Source: Siraj Live