ആധുനിക ടി20 ക്രിക്കറ്റിനനുസരിച്ച് സ്വയം മാറിയിട്ടും ഐപിഎല്ലിൽ തന്റെ വില ഉയർന്നില്ലെന്ന് മുൻ ഇന്ത്യൻ താരം അജിങ്ക്യ രഹാനെ തുറന്നുപറഞ്ഞു. ഇന്ത്യ-വെസ്റ്റ് ഇൻഡീസ് മൂന്നാം ടി20ക്കിടെ ക്രിക്ക്ബസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2023ൽ 50 ലക്ഷം രൂപയ്ക്ക് സിഎസ്കെയിലെത്തിയ രഹാനെ 172.49 സ്ട്രൈക്ക് റേറ്റിൽ 326 റൺസ് നേടി. പിന്നീട് കെകെആറിനായി രണ്ട് സീസണിൽ 725 റൺസ് നേടിയ ശേഷമാണ് വിരമിച്ചത്.
ഐപിഎല്ലിൽ വില ഉയരാത്തതിൽ രഹാനെയുടെ തുറന്നുപറച്ചിൽ
Source: Chandrika Daily