ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്ലൈൻ ശേഷി രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ പ്രതിദിനം 10 ദശലക്ഷം ബാരലായി ഉയർത്തുമെന്ന് സൗദി ഊർജ മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൽമാൻ അറിയിച്ചു. റിയാദിലെ വേൾഡ് പെട്രോളിയം കോൺഗ്രസിൽ സംസാരിക്കവെ, പ്രാദേശിക സംഘർഷങ്ങൾക്കിടയിലും ആഗോള വിപണിയിലേക്കുള്ള എണ്ണവിതരണം തടസ്സമില്ലാതെ തുടരുമെന്നും ഹോർമുസ് കടലിടുക്കിനെ ആശ്രയിക്കാതെ ചെങ്കടൽ തീരത്തേക്ക് എണ്ണ എത്തിക്കാൻ ഈ പൈപ്പ്ലൈൻ നിർണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈൻ ശേഷി 10 ദശലക്ഷം ബാരലായി ഉയർത്തുമെന്ന് സൗദി
Source: MediaOne TV