തുലാവർഷവും ചക്രവാതച്ചുഴിയും കാരണം സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരുന്ന മൂന്നു ദിവസത്തിനുള്ളിൽ തുലാവർഷം ആരംഭിച്ചേക്കും. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാനും ഒക്ടോബർ 16 വരെ ശക്തമായ മഴയ്ക്കും കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. വ്യാഴം, വെള്ളി ദിനങ്ങളിൽ പല ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു; തിരുവനന്തപുരത്ത് മൂന്നു മണിക്കൂറത്തേക്ക് ഓറഞ്ച് അലർട്ടും.
തുലാവർഷം; സംസ്ഥാനത്ത് മഴ കനക്കും, യെല്ലോ അലർട്ട്
Source: Zee Malayalam News