പാങ്ങപ്പാറയിൽ പതിനേഴുകാരൻ അഭിറാമിന്റെ കൊലപാതകത്തിൽ പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോർട്ട് ഡിജിപിക്ക് സമർപ്പിച്ചു. കാണാനില്ലെന്ന പരാതി ലഭിക്കുമ്പോഴേക്കും വിദ്യാർത്ഥി കൊല്ലപ്പെട്ടിരുന്നു. ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതികളിലേക്ക് എത്താൻ കഴിഞ്ഞു. എന്നാൽ ഇൻസ്റ്റാഗ്രാം ചാറ്റുകൾ അപ്രത്യക്ഷമായത് ദുരൂഹത ഉയർത്തുന്നു.
അഭിറാം കൊലക്കേസ്: പോലീസിന് വീഴ്ചയില്ലെന്ന് റിപ്പോർട്ട്
Source: Zee Malayalam News