കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികളെ പ്രതികാരബുദ്ധിയോടെ പുറത്തുനിർത്തിയിട്ട് 66 ദിവസം പിന്നിട്ടതായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഓർമിപ്പിച്ചു. ഉന്നതവിദ്യാഭ്യാസ മേഖലയെ സംഘപരിവാർ അജണ്ടകൾക്ക് യു.ഡി.എഫ് തീറെഴുതിക്കൊടുക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സമാധാനപരമായ പ്രതിഷേധം നടത്തിയ വിദ്യാർഥികളെ അപരിഷ്കൃതരെന്ന് മുദ്രകുത്താൻ മന്ത്രിയും വി.സി.യും മത്സരിക്കുന്നുവെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
കാലടി വിദ്യാർഥികൾക്ക് പിന്തുണയുമായി പിണറായി വിജയൻ
Source: Dool News