സഹകരണ മേഖലയുടെ നേതൃത്വത്തിൽ കേരളത്തിന്റെ സ്വന്തം വിമാനക്കമ്പനി ആരംഭിക്കാനുള്ള പദ്ധതിക്ക് ഒരാഴ്ചയ്ക്കുള്ളിൽ അഞ്ച് കോടി രൂപ പ്രാഥമിക മൂലധനം സമാഹരിക്കായി. സംസ്ഥാനത്തെ 200 സഹകരണ സംഘങ്ങളിൽ നിന്ന് രണ്ട് കോടി രൂപ വീതം സ്വീകരിച്ച് 400 കോടി രൂപ മൂലധനത്തോടെ കമ്പനി തുടങ്ങാനാണ് ലക്ഷ്യം. അനുമതികൾ ലഭിച്ചാൽ വരുന്ന ഓണം സീസണിൽ ആദ്യ സർവീസ് ആരംഭിക്കാനാണ് പദ്ധതി.
കേരളത്തിന്റെ സ്വന്തം വിമാനക്കമ്പനി: ഒരാഴ്ചയിൽ 5 കോടി രൂപ സമാഹരിച്ചു
Source: Reporter Live