ഇന്ന് മഴ മുന്നറിയിപ്പില്ല; നാളെ ഇടുക്കി, എറണാകുളത്ത് യെല്ലോ അലർട്ട്

ഇന്ന് മഴ മുന്നറിയിപ്പില്ല; നാളെ ഇടുക്കി, എറണാകുളത്ത് യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പില്ലെങ്കിലും നാളെ മുതൽ വീണ്ടും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടാണ്; ഒറ്റപ്പെട്ട ശക്തമഴയ്ക്കാണ് സാധ്യത. ലക്ഷദ്വീപിന് സമീപവും തെക്കൻ തമിഴ്നാടിന് മുകളിലും ചക്രവാതച്ചുഴികൾ നിലനിൽക്കുന്നു. ഇടിമിന്നലോടെയുള്ള മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്.

Source: OneIndia Malayalam

More in Science & Environment

Read the live feed on ZapIndies