രാജഗിരി ആശുപത്രിയും കെയർ ആൻഡ് ഷെയർ ഫൗണ്ടേഷനും ചേർന്ന് നടത്തുന്ന 'കാതോട് കാതോരം' പദ്ധതിയിലൂടെ സൗജന്യ കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ പൂർത്തിയാക്കിയ കുട്ടികളുടെ സംഗമത്തിൽ നടൻ മമ്മൂട്ടി അപ്രതീക്ഷിതമായി എത്തി. രണ്ട് മണിക്കൂറിലേറെ കുട്ടികൾക്കൊപ്പം ചെലവഴിച്ച അദ്ദേഹം അവരുടെ സ്ലേറ്റിൽ 'അമ്മ' എന്ന് എഴുതിച്ചു; ബിരിയാണി വിളമ്പി സമ്മാനങ്ങളും നൽകി.
കാതോട് കാതോരം സംഗമത്തിൽ മമ്മൂട്ടിയുടെ അപ്രതീക്ഷിത സന്ദർശനം
Source: Zee Malayalam News