വ്യാജ പ്രചാരണങ്ങളും ഡീപ്ഫേക്ക് വീഡിയോകളും തടയാൻ മെറ്റയോട് അൽഗോരിതം മാറ്റാനും ഉള്ളടക്ക നിയന്ത്രണം ശക്തമാക്കാനും കേന്ദ്ര സർക്കാർ നിർദേശിച്ചു. ഐടി മന്ത്രി അശ്വിനി വൈഷ്ണവ് മെറ്റ പ്രതിനിധികളുമായി ചർച്ച നടത്തി. ഡാറ്റ ലോക്കലൈസേഷൻ ചട്ടങ്ങൾ പാലിക്കണമെന്നും നിയമവിരുദ്ധ ഉള്ളടക്കങ്ങൾ ഉടൻ നീക്കണമെന്നും ആവശ്യപ്പെട്ടു. അടുത്ത ആഴ്ച വീണ്ടും ചർച്ച നടക്കും.
മെറ്റയ്ക്ക് കേന്ദ്രത്തിന്റെ താക്കീത്; അൽഗോരിതം മാറ്റണം
Source: Siraj Live