ചൈനയുടെ ലോങ് മാർച്ച് 7എ റോക്കറ്റ് വിക്ഷേപണത്തിനിടെ സ്ഫോടനത്തോടെ തകർന്നു. ഹൈനാൻ ദ്വീപിലെ വെൻചാങ് സ്പേസ് ലോഞ്ച് സൈറ്റിൽ നിന്ന് വിക്ഷേപിച്ച് 85 സെക്കൻഡിനുള്ളിലാണ് അപകടം. റോക്കറ്റിനൊപ്പം പ്രതിരോധ, ആശയവിനിമയ ഉപഗ്രഹമായ ഷോങ്‌സിങ്-4ബിയും നശിച്ചു. ഈ വർഷം ചൈന നേരിടുന്ന നാലാമത്തെ വിക്ഷേപണ പരാജയമാണിത്.
ചൈനയുടെ ലോങ് മാർച്ച് 7എ റോക്കറ്റ് വിക്ഷേപണത്തിനിടെ തകർന്നു
Source: Malayala Manorama