ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം സ്ഥിരം മനുഷ്യസാന്നിധ്യം ലക്ഷ്യമിട്ടുള്ള നാസയുടെ 'മൂൺ ബേസ്' പദ്ധതിയിൽ പങ്കാളിയാകാൻ ഐഎസ്ആർഒയെ ക്ഷണിച്ചു. ആർട്ടെമിസ് ഉടമ്പടിക്ക് കീഴിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നീക്കം. ബെംഗളൂരുവിൽ നടന്ന ഇന്ത്യ-യു.എസ്. സിവിൽ സ്പേസ് യോഗത്തിലാണ് ചർച്ച നടന്നത്.
മൂൺ ബേസ് പദ്ധതിയിൽ പങ്കാളിയാകാൻ ഐഎസ്ആർഒയ്ക്ക് നാസയുടെ ക്ഷണം
Source: Mathrubhumi