എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥൻ എസ്.പി. ശശിധരനോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചു. 17 കേസുകളിൽ കുറ്റപത്രം തയ്യാറായെന്നും സമാന കേസുകൾ ഏകീകരിച്ച് കുറ്റപത്രം സമർപ്പിക്കാനാണ് ശ്രമമെന്നും വിജിലൻസ് എസ്.പി. കോടതിയെ അറിയിച്ചിരുന്നു.
മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; ഇന്ന് വീണ്ടും ഹൈക്കോടതിയിൽ
Source: Siraj Live