കേന്ദ്രമന്ത്രിമാരുടെ സോഷ്യൽ മീഡിയ പ്രകടനം വിലയിരുത്തി കേന്ദ്ര മന്ത്രിസഭ 'ഡിജിറ്റൽ റിപ്പോർട്ട് കാർഡുകൾ' പുറത്തിറക്കി. ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിച്ച റാങ്കിംഗിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാമതെത്തി. മൂന്നര മാസത്തെ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി ഇൻസ്റ്റാഗ്രാം, എക്സ്, ഫേസ്ബുക്ക് എന്നിവയിലെ ഇടപെടലുകളാണ് വിലയിരുത്തിയത്. മന്ത്രിമാർ സോഷ്യൽ മീഡിയ സാന്നിധ്യം ശക്തമാക്കണമെന്ന് യോഗം നിർദ്ദേശിച്ചു.
ഡിജിറ്റൽ റിപ്പോർട്ട് കാർഡിൽ മോദി ഒന്നാമൻ
Source: News18 Malayalam