എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ വധക്കേസിൽ രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. മാധ്യമങ്ങൾക്ക് വിചാരണ റിപ്പോർട്ട് ചെയ്യാനുള്ള അവകാശം കോടതി അംഗീകരിച്ചു. ഹൈക്കോടതി നിർദ്ദേശപ്രകാരം വിചാരണ ഒക്ടോബർ 15 മുതൽ ആരംഭിക്കും. 2018 ജൂലൈ രണ്ടിന് മഹാരാജാസ് കോളജിന് സമീപം അഭിമന്യു കുത്തേറ്റ് മരിച്ച കേസിൽ 16 പ്രതികളാണ് വിചാരണ നേരിടുന്നത്.
അഭിമന്യു വധക്കേസ്: രഹസ്യ വിചാരണ ഹർജി കോടതി തള്ളി
Source: Zee Malayalam News