തൃശൂരിൽ വീട്ടിൽ നിന്ന് 55 പവൻ സ്വർണവും പണവും കവർന്നു

തൃശൂരിൽ വീട്ടിൽ നിന്ന് 55 പവൻ സ്വർണവും പണവും കവർന്നു

തൃശൂർ കൂർക്കഞ്ചേരിയിൽ ഹസൻ അലിയുടെ വീട്ടിൽ നിന്ന് 55 പവൻ സ്വർണവും മൂന്നര ലക്ഷം രൂപയും കവർന്നു. മകന്റെ ശസ്ത്രക്രിയയ്ക്കായി കുടുംബം ആശുപത്രിയിൽ പോയ സമയത്ത് പുലർച്ചെ ഒന്നരയോടെ മോഷ്ടാവ് മതിൽ ചാടി അകത്തുകടന്ന് സി.സി.ടി.വി ക്യാമറകൾ തകർത്തു. രണ്ട് വാതിലുകൾ കുത്തിത്തുറന്ന് മൂന്ന് അലമാരകളിൽ സൂക്ഷിച്ചിരുന്ന സ്വർണവും ബാങ്ക് വായ്പ തിരിച്ചടയ്ക്കാനുള്ള പണവും കവർന്നു. തൃശൂർ സിറ്റി പോലീസ് സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.

Source: Zee Malayalam News

More in Crime

Read the live feed on ZapIndies