പ്രമുഖ അമേരിക്കൻ മാധ്യമങ്ങൾ ട്രംപിന്റെ പരിപാടികളുടെ കവറേജ് നിർത്തിവച്ചതിന് പിന്നാലെ വൈറ്റ് ഹൗസ് 24 മണിക്കൂർ സ്ട്രീമിംഗ് യൂട്യൂബ് ചാനൽ ആരംഭിച്ചു. 'ട്രംപ് ടിവി: ദ എസൻഷ്യൽസ് സ്റ്റേഷൻ' എന്ന ചാനലിൽ ട്രംപിന്റെ പ്രസംഗങ്ങളും ഭരണകൂടത്തിന്റെ പ്രഖ്യാപനങ്ങളും സംപ്രേഷണം ചെയ്യും. സി.എൻ.എൻ, എം.എസ് നൗ, പൊളിറ്റിക്കോ എന്നിവയ്ക്ക് വൈറ്റ് ഹൗസ് പ്രവേശനം വിലക്കിയതും എ.ബി.സി, സി.ബി.എസ്, ഫോക്സ് ന്യൂസ്, എൻ.ബി.സി, സി.എൻ.എൻ എന്നിവ പ്രസ് പൂൾ കവറേജ് നിർത്തിയതും ഈ നീക്കത്തിന് പശ്ചാത്തലമായി.
മാധ്യമ ബഹിഷ്കരണത്തിന് പിന്നാലെ വൈറ്റ് ഹൗസിന്റെ 'ട്രംപ് ടിവി'
Source: Dool News