സിഎംആർഎൽ കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട നടപടിയിൽ സിപിഎം പ്രതിഷേധം രേഖപ്പെടുത്തി. പിണറായിയെ ലക്ഷ്യമിട്ടുള്ള നീക്കത്തിന് പിന്നിൽ മോദി, ഇഡി, വിഡി സതീശൻ എന്നിവരുടെ കൂട്ടുകെട്ടാണെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആരോപിച്ചു. ഇഡി നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതിനെ എംവി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ വിമർശിച്ചു. ഈ നീക്കത്തെ നിയമപരമായി ചോദ്യം ചെയ്യുമെന്നും രാഷ്ട്രീയമായി എതിർത്ത് തോൽപ്പിക്കുമെന്നും സിപിഎം വ്യക്തമാക്കി.
പിണറായിക്കെതിരായ അന്വേഷണത്തിന് പിന്നിൽ മോദി-ഇഡി-വിഡി കൂട്ടുകെട്ടെന്ന് സിപിഎം
Source: OneIndia Malayalam