വോട്ടർപ്പട്ടിക പുതുക്കൽ നടപടികൾ തടഞ്ഞുവെച്ച് ജെൻ-സി വോട്ടർമാരെ ഒഴിവാക്കാനുള്ള ബി.ജെ.പി നീക്കമെന്ന് കോൺഗ്രസ് ആരോപിച്ചു. യുവാക്കൾ ബി.ജെ.പിയെ തള്ളിയതിനാലാണ് ഇതെന്ന് പവൻ ഖേര പറഞ്ഞു. 2024 മുതൽ വാർഷിക വോട്ടർപ്പട്ടിക പുതുക്കൽ നടന്നിട്ടില്ല; 2026-27ലേക്കുള്ള എസ്.എസ്.ആർ പ്രഖ്യാപിച്ചിട്ടുമില്ല. ഇത് ദശലക്ഷക്കണക്കിന് പുതിയ വോട്ടർമാരുടെ പങ്കാളിത്തത്തെ ബാധിക്കുമെന്ന് ആശങ്ക.
യുവാക്കളെ വോട്ടർപ്പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള നീക്കം: കോൺഗ്രസ്
Source: Dool News