ബെംഗളൂരുവിൽ നടന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്ബോളിൽ ഫിഫ റാങ്കിങ്ങിൽ 44-ാം സ്ഥാനക്കാരായ പനാമയെ ഇന്ത്യ 1-1ന് സമനിലയിൽ പിടിച്ചു. 41-ാം മിനിറ്റിൽ റയാൻ വില്യംസിലൂടെ ഇന്ത്യ ലീഡെടുത്തെങ്കിലും 68-ാം മിനിറ്റിൽ ഒമർ വലൻസിയ പനാമയ്ക്കായി സമനില ഗോൾ നേടി. ഒക്ടോബർ 3-ന് കൊൽക്കത്തയിൽ ബ്രസീലിനെയും 6-ന് ഉറുഗ്വെയെയും ഇന്ത്യ നേരിടും.
പനാമയെ സമനിലയിൽ പിടിച്ച് ഇന്ത്യ; സ്കോർ 1-1
Source: Siraj Live