കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. 26-ന് പുലർച്ചെ 2.30 മുതൽ 28-ന് പുലർച്ചെ 2.30 വരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യബന്ധന യാനങ്ങൾ കടലിൽ ഇറക്കരുതെന്നും ബീച്ച് വിനോദങ്ങൾ ഒഴിവാക്കണമെന്നും നിർദേശിച്ചു.
കേരള തീരത്ത് കള്ളക്കടൽ ജാഗ്രത; റെഡ് അലർട്ട്
Source: Suprabhaatham